ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് കുട്ടികളുടെ വംശീയാധിക്ഷേപം. വാട്ടർഫോർഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള അഞ്ചോളം ആൺകുട്ടികളാണ് കുട്ടിയെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് പറഞ്ഞും ആൺകുട്ടികൾ ആക്രോശിച്ചു. ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. കുട്ടിയുടെ അമ്മ അയർലൻഡിൽ നഴ്‌സാണ്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ഇവിടെ താമസിച്ചുവരികയാണ്. അയർലൻഡിൽ ഇന്ത്യൻ വംശജയായ കുട്ടി […]