എറണാകുളം: ഓള്‍ ഏജ് ഗ്രൂപ്പ് എയ്റോബിക് – ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8 9 10 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിത്തിലാണ് മത്സരങ്ങള്‍. ഇതിനായുള്ള സംഘാടക സമിതി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു.
ജിംനാസ്റ്റിക് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് യൂ തിലകന്റെ അധ്യക്ഷനായിരുന്നു. ജിംനാസ്റ്റിക് അസോസിയേഷന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി ജിത്തു വി എസ് ചാമ്പ്യന്‍ഷിപ്പിന്റെ രൂപരേഖ അവതരിപ്പിച്ചു.
കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്പി മോഹന്‍ദാസ് ,ജിംനാസ്റ്റിക് അസോസിയേഷന്‍ കേരള ട്രഷറര്‍ കെ അശോകന്‍, ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ പി, എറണാകുളം ജിംനാസ്റ്റിക് അസോസിയേഷന്‍ ട്രഷറര്‍ സജീവ് എസ് നായര്‍, എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സനില്‍ സി കെ, എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജോയിപോള്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം ജിംനാസ്റ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ ദേവാനന്ദ് വി എ കൃതജ്ഞത അര്‍പ്പിച്ചു.യോഗത്തില്‍ ജില്ലാ സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷന്റെ ഭാരവാഹികളും മറ്റ് കായിക അസോസിയേഷന്റെ ഭാരവാഹികളും പങ്കെടുത്തു.