ഇടുക്കി:കഠിനമായ വയറ് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ തൊടുപുഴ സ്വദേശിയായ 44 വയസ്സുകാരന്റെ വൃക്കയിൽ നിന്നും നൂറിലധികം കല്ലുകൾ നീക്കം ചെയ്തു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ വിദഗ്ധ സംഘങ്ങളടങ്ങിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് 44 വയസ്സുകാരന്റെ വയറ്റിൽ കല്ലുകളുണ്ടെന്ന് കണ്ടെത്തിയത്. താക്കോൽദ്വര ശസ്ത്രക്രിയ നടത്തി നൂറിൽ കൂടുതൽ കല്ലുകൾ നീക്കം ചെയ്തു.
കല്ലുകൾ കണ്ടെത്തിയതിന് ശേഷം ഏറ്റവും നൂതന ശസ്ത്രക്രിയായ ആർഐആർഎസിന് വിധേയമാകാൻ യൂറോളജിസ്റ്റായ ഡോക്ടർ ആർ ശരവണൻ നിർദേശിക്കുകയായിരുന്നു. രോഗി നിലവിൽ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
The post കഠിനമായ വയറ് വേദന, പരിശോധനയിൽ കണ്ടത് 44കാരന്റെ വൃക്കയിൽ നൂറിലധികം കല്ലുകൾ appeared first on Express Kerala.