ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധർ രംഗതത്ത്. അഞ്ച് പാക്ക് വ്യോമസേന ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യൻ വ്യോമസേന തകർത്തുവന്ന എയർ ചീഫ് മാർഷൽ എ.പി. സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധർ പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ തകർന്നതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധൻ ടോം കൂപ്പർ പറഞ്ഞത്. […]