

കോഴിക്കോട്: വരാനിരിക്കുന്ന സീസണിന് മുമ്പ് മണിപ്പൂരില്‍ നിന്നുള്ള 25 വയസ്സുകാരന്‍ സ്ട്രൈക്കര്‍ മാങ്കു കുക്കിയെ ഗോകുലം കേരള എഫ്സി സൈന്‍ ചെയ്തു. രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് മാങ്കു കുക്കി ജികെഎഫ്സിയില്‍ എത്തുന്നത്. കഴിഞ്ഞ ലീഗ് സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടിയ താരമാണ് കുക്കി.
സുദേവ ഡല്‍ഹി, മുഹമ്മദന്‍ എസ്സി, ട്രാവു എഫ്സി, ഒഡീഷ എഫ്സി എന്നീ ടീമുകള്‍ക്കായി ബുട്ടുകെട്ടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പ്, സൂപ്പര്‍ കപ്പ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എന്നിവയുള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പുകളുടെയും ഭാഗമായി പന്തുതട്ടി.









