

റോം: ലോകം എന്നെന്നും ഓര്‍ത്തുവയ്‌ക്കുന്ന വനിതാ സിംഗിള്‍സ് ടെന്നിസ് പ്ലെയര്‍മാരില്‍ ഒരാളായ മോണിക്ക സെലെസ് തനിക്ക് ബാധിച്ച അപൂര്‍വ്വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി. പേശികള്‍ക്ക് ബലഹീനത ഉണ്ടാക്കുന്ന മയസ്തീനിയ ഗ്രാവിസ് എന്ന രോഗമാണ് മോണിക്ക സെലെസിനെ ബാധിച്ചിരിക്കുന്നത്. അപൂര്‍വ്വമായി കണ്ടുവരുന്ന ഈ രോഗം ബാധിച്ചാല്‍ പേശികളും നാഡീകോശങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കും.
കരിയറില്‍ നിന്നും വിരമിച്ച 51കാരിയായ മോണിക്ക കുറച്ചുകാലമായി ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊപ്പം ടെന്നിസ് കളിക്കുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചുവരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ചതായി വ്യക്തമായത്. 16-ാം വയസില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ മോണിക്ക 178 ആഴ്‌ച്ചകള്‍ ലോക ഒന്നാം റാങ്കുകാരിയായിട്ടുണ്ട്. ഒമ്പത് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി. 1993 ഏപ്രിലില്‍ ടെന്നിസ് കോര്‍ട്ടില്‍ ഗുരുതര ആക്രമണത്തിന് ഇരയായ താരമാണ് മോണിക്ക സെലെസ്. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേത്രിയാണ്.









