വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ ആരോപണം തെറ്റെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് വാർത്താ സമ്മേളനത്തിൽ വയനാട്ടിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചത്. ഇതിനായി കണ്ടെത്തിയതു ഏറനാട് മണ്ഡലത്തിൽ മൈമൂന എന്ന ഒരു വോട്ടർക്ക് മൂന്നു ബൂത്തുകളിൽ വോട്ടുണ്ടെന്ന ആരോപണമായിരുന്നു. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനയ്ക്ക് 115, 135, 152 എന്നീ ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ബിജെപി പ്രധാനമായും ആരോപിച്ചത്. അന്നാൽ […]









