തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തള്ളി വിജിലൻസ് കോടതി. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിശോധിച്ചു ശേഷം റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. പരാതിക്കാരൻ്റെ മൊഴിയെടുക്കാനും കോടതി നിർദേശിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത്കുമാറിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാഗരാജു ഹർജി നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് വിജിലൻസ് നേരത്തേ […]









