ഇസ്‌ലാമാബാദ് : ‘ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കണമെന്നാണ് എന്‌റെ പ്രാര്‍ത്ഥന. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഇന്ത്യ നമ്മെ തോല്‍പ്പിക്കും’ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ തന്റെ ടീമിന്റെ സാധ്യതകളെക്കുറിച്ച് മുന്‍ പാക് ബാറ്റര്‍ ബാസിത് അലിയുടേതാണ് ഈ പ്രവചനം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മുഹമ്മദ് റിസ്വാന്‍ നയിച്ച പാകിസ്ഥാന്‍ ടീം 92 റണ്‍സിന് ഓള്‍ ഔട്ടായതില്‍ പാക് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരു ടീമുകളും തമ്മില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ ജയിച്ചിരുന്നു. യുഎസ്എ, സിംബാംവെ , അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ റാങ്കിംഗില്‍ താഴ്ന്ന ടീമുകളോടും പാകിസ്ഥാന്‍ നിരവധി നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
2023-ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. ആതിഥേയത്വ അവകാശം ബിസിസിഐക്കാണെങ്കിലും ഇന്ത്യ പാക് സംഘര്‍ഷം കാരണം ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കുക.