
ഡൽഹി: പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ഒരു പുരാതന ദർഗയുടെ മേൽക്കൂര തകർന്നുവീണു. വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തിൽ ദർഗക്കുള്ളിലുണ്ടായിരുന്ന 11 പേർക്ക് പരിക്കേറ്റു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പുറത്തെടുത്ത് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ദിവസവും നിരവധി സന്ദർശകരെത്തുന്ന സ്ഥലത്താണ് ഈ അപകടം നടന്നത്. തകർന്നുവീണ ദർഗ ഏത് സ്മാരകത്തിന്റേതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
The post ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന് സമീപം ദർഗയുടെ മേൽക്കൂര തകർന്നുവീണു; 5 മരണം appeared first on Express Kerala.









