മലപ്പുറം: അടക്കാകുണ്ടിൽ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കടുവ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെ എഴുപതേക്കറിന് സമീപത്തെ റബർ തോട്ടത്തിലെ റാട്ടപ്പുരയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെയാണ് കടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. അമ്പതേക്കർ റൂഹാ എസ്റ്റേറ്റിൽ കാസർകോടൻ കുള്ളൻ ഇനത്തിൽ പെട്ട പശുക്കുട്ടിയെയാണ് കടുവ കടിച്ചുകൊന്നത്.
എസ്റ്റേറ്റിലെ റാട്ടപ്പുരയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളിലൊന്നിനെയാണ് കടിച്ചുകൊന്നത്. പശുക്കിടാവിന്റെ കഴുത്തിൽ കടിച്ച ശേഷം പിൻഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലാണ്. നിലമ്പൂർ സ്വദേശി മലയപ്പുള്ളിപ്പ് ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വനം വകുപ്പ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കാളികാവ് ഗവ. വെറ്ററിറി സർജൻ ഡോ അൻവർ ജഡം പോസ്റ്റ്‌മോർട്ടം നടത്തി.
ALSO READ: പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം; പൊട്ടിത്തെറിച്ചത് 10 വയസ്സുകാരന് കിട്ടിയ പന്നിപ്പടക്കം
കാൽപ്പാടുകളും കടിച്ച ഭാഗത്തെ മുറിവിന്റെ സ്വഭാവവും പരിശോധിച്ചതിൽ നിന്ന് ആക്രമിച്ചത് കടുവയാണെന്ന് വ്യക്തമായിട്ടുണ്ട്. വനം ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥാരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 15ന് ഗഫൂറലി എന്ന ടാപ്പിങ് തൊഴിലാളിയെ കൊന്ന റാവുത്തൻകാടിന് ഏതാനും മീറ്റർ അകലെയാണ് ഇപ്പോൾ കടുവ പശുവിനെ കടിച്ചുകൊന്നിരിക്കുന്നത്.
The post അടക്കാകുണ്ടില്‍ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കടുവ ആക്രമണം appeared first on Express Kerala.