പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി ട്രാൻസ് വുമൺ അവന്തിക. പരിചയപ്പെട്ടന്നു മുതൽ രാഹുൽ മോശമായാണ് പെരുമാറിയതെന്നും അവന്തിക പറഞ്ഞു. ബംഗളുരൂവിലേക്ക് ഹൈദരബാദിലേക്കും ക്ഷണിച്ചു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുൽ. എംഎൽഎ സ്ഥാനം തുടരാനുള്ള യോഗ്യതയില്ലെന്നും അവന്തിക പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. അതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കൂടുതൽ അടുപ്പമുണ്ടായത്. ഇന്ന് രാവിലെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അയാൾ ഭയക്കുന്നു എന്നാണ് അതിൽ നിന്ന് മനസിലാക്കുന്നത്. നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നാണ് പറഞ്ഞത്. കേരളത്തിന് പുറത്ത് ബംഗളൂരിരോ ഹൈദരാബാദോ ഉള്ള ഹോട്ടലിൽ മുറിയെടുക്കാം. ഇവിടെ ആളുകൾ അറിയും എന്നൊക്കെ പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. ഇയാളോട് ഏത് രീതിയിൽ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. കൊല്ലുമോ എന്ന ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന് എല്ലാ കാര്യങ്ങളും അറിയാം. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും അവന്തിക കൂട്ടിച്ചേർത്തു.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി
ടെലഗ്രാമിലൂടെയാണ് രാഹുൽ ചാറ്റ് ചെയ്തതെന്നും ഓപ്പണൻ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന തരത്തിലുള്ള മെസേജുകളാണ് രാഹുൽ അയക്കുന്നതെന്നും അവന്തിക പറഞ്ഞു. രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് രാഹുൽ മെസേജ് അയക്കുന്നത്. മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തൽ നടത്തവെ രാഹുൽ തന്നെ വിളിച്ചിരുന്നു. നിയമസാധ്യതകൾ തേടിയ ശേഷം പരാതിയുമായി മുന്നോട്ടുപോകും.
The post രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി ട്രാൻസ് യുവതി appeared first on Express Kerala.