പാലക്കാട്: സിബിഎസ്ഇ സോണല്‍ – 2 സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പാലക്കാട്ട് തിരിതെളിഞ്ഞു. ഇന്നു മുതല്‍ 24 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
മഹാരാഷ്‌ട്ര, ഗോവ,കര്‍ണ്ണാടക,കേരളം , ലക്ഷദ്വീപ്,ദാമന്‍ഡ്യു,ദാദ്രനഗര്‍ ഹവേലി എന്നിവിടങ്ങളില്‍ നിന്നുള്ള 950ഓളം വിദ്യാലയങ്ങളില്‍ നിന്നും 3500 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മാത്തൂര്‍ ടൈസ ഇന്റര്‍നാഷണല്‍ റോളര്‍ സ്പോര്‍ട്സ് അറീന, സ്റ്റേഡിയം സ്റ്റാന്‍ഡിന് പുറക് വശത്തുള്ള റോഡിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ വൈകിട്ട് റിട്ട.ഡിജിപി ജേക്കബ് തോമസ് നിര്‍വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്‍, വ്യാസവിദ്യാപീഠം സെക്രട്ടറി അഡ്വ:ശ്രീനാഥ് ശങ്കര്‍,വൈസ് പ്രിന്‍സിപ്പല്‍ എ.ബി രാമപ്രസാദ് സംസാരിച്ചു.
റോളര്‍ സ്‌കേറ്റിങ് ഏഷ്യന്‍ ചാമ്പ്യന്മാരായ അനിരുദ്ധ്, അബ്ന എന്നിവരെ ആദരിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ വെങ്കിട്ടനാരായണന്‍, സ്മൃതി, സിബിഎസ്ഇ ഒബ്സെര്‍വര്‍ അശ്വിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതാദ്യമായാണ് കേരളം സിബിഎസ്ഇ വിദ്യാലയങ്ങളുടെ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.