തൃശ്ശൂർ: തങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്ത് നിന്ന് ആളെ കൊണ്ട് വന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തിൽ കള്ള വോട്ട് നടന്നെന്ന യുഡിഎഫ്- എൽഡിഎഫ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. നേതാവിന്റെ വാക്കുകൾ ഇങ്ങനെ- ‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും’. അങ്ങനെ ചെയ്തെന്നുവച്ച് ഇത് കള്ളവോട്ടല്ലെന്നും […]