ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തിൽ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം പോലീസിനെതിരെ പരാതിക്കൊരുങ്ങുന്നു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസിൽ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. നിരപരാധിയെ പ്രതിയാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയതായും മനുഷ്യാവകാശ കമ്മീഷനടക്കം ഇനി പരാതി നൽകുമെന്നും കുടുംബം പറഞ്ഞു. തന്റെ പിതാവിനെ അകാരണമായി കേസിൽ കുടുക്കിയതാണെന്ന് അബൂബക്കറിന്റെ മകൻ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞു. ‘വാപ്പ വന്നുകഴിഞ്ഞപ്പോൾ വാപ്പാനെ കയറി കണ്ടോട്ടെയെന്ന് സിഐയോട് ഞാൻ ചോദിച്ചിരുന്നു. ആദ്യം പറ്റില്ലെന്ന് […]