തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ അപമാനമായി മാറിയ പരാതിയിൽ വനിതാ എസ്ഐമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ എസ്‌പി വി ജി വിനോദ് കുമാർ രംഗത്ത്. വനിതാ എസ്ഐമാർക്ക് താൻ മോശമായ തരത്തിൽ സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും ഇദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് എസ് പി എന്ന നിലയിൽ താൻ സന്ദേശങ്ങൾ അയച്ചത്. അതിനാൽതന്നെ പോഷ് ആക്ടിൻ്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം. […]