തൃപ്പൂണിത്തുറ: സ്വന്തം മകനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. പിതാവിനെ കാണാതെ പേടിച്ച കുഞ്ഞ് വിദേശത്തു ജോലി ചെയ്യുന്ന അമ്മയെ വിളിച്ചുകാര്യം പറഞ്ഞു. അമ്മ പോലീസിന്റെ സഹായം തേടിയതിനെ തുടർന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപിച്ചു. 3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) പ്രവർത്തകരും ഏറ്റെടുത്തു. 3 മാസം മുൻപാണു സുധീഷ് എസ്. കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ […]