ടിയാൻജിൻ∙ 25ാമത് ഷാങ്ഹായ് ഉച്ചകോടിയിൽ സൗഹൃദം പങ്കിടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോദിയും പുടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. ആ സമയം വേദിയിലുണ്ടായിരുന്ന പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും അവഗണിച്ചു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. മോദി, ഷി, പുടിൻ സംഭാഷണത്തിലും പാക്ക് […]









