കണ്ണൂർ: നഗരത്തിലെ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വർഷ വിദ്യാർഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസ് എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ആഗസ്ത് 30 ശനിയാഴ്ച്ച കോളജിലെ ഓണാഘോഷ ദിവസമായിരുന്നു സംഭവം.
മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്‌സൽ, അഭിനന്ദ്, വിഷ്ണു, റോഷൻ, ശാമിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് ടൗൺ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത സംഘം സഹപാഠികൾ നോക്കി നിൽക്കേയാണ് മർദിച്ചത്. പരിക്കേറ്റ സൽമാൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
The post ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്;ചിത്രങ്ങൾ പുറത്ത് appeared first on Express Kerala.