മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടുന്നു. കോപ്പിയടിച്ചതിന്റെ പേരിൽ തങ്ങളെ പിടികൂടിയ അധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാർഥിനികൾ നേരിട്ട വിധം സിനിമ കഥയെക്കാൾ സംഭവബഹുലമാണ്. പരീക്ഷയിൽ ക്രമക്കേട് കാട്ടിയ തങ്ങളെ പിടിക്കൂടിയ അധ്യാപകനോട് ഇവർക്ക് പക തോന്നുകയും തുടർന്ന് അധ്യാപകന്റെ പേരിൽ വിദ്യാർഥിനികൾ വ്യാജ പീഡനം പരാതി ഉന്നയിക്കുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ […]