തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് ആഗോള അയ്യപ്പ സംഗമം. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും സതീശൻ. ശബരിമലയെ ഏറ്റവും സങ്കീർണമായ അവസ്ഥയിൽ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എൽഡിഎഫും. സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. അതു […]