
നാളെ തിരുവോണ സദ്യക്ക് വിളമ്പാന്‍ ഒരു കിടിലന്‍ പായസത്തിൻ്റെ റെസിപ്പി നോക്കിയാലോ. വ്യത്യസ്ത രുചികളിൽ കൊതിയോടെ കഴിക്കാൻ നിരവധി പായസ കൂട്ടുകളാണ് ഉള്ളത്. അതിൽ തന്നെ വളരെ എളുപ്പത്തിൽ രുചികരമായി പാകം ചെയ്തെടുക്കാവുന്ന ഒന്നാണ് പരിപ്പ് പായസം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഈ പായസം തയ്യാറാക്കാം.
ചേരുവകൾ
ചെറുപയർ പരിപ്പ്
ശർക്കര
രണ്ടാം തേങ്ങാപ്പാൽ
ഒന്നാം തേങ്ങാപ്പാൽ
ചുക്ക് പൊടി
ഏലക്ക പൊടി
ജീരകപ്പൊടി
തേങ്ങ കൊത്ത്
കശുവണ്ടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ചെറുപയർ പരിപ്പ് വറുത്തെടുക്കാം. ശേഷം അത് കഴുകി വേവിച്ചെടുക്കാം. പാൻ അടുപ്പിൽ വെച്ച് വെന്ത ചെറുപയർ പരിപ്പും ഒപ്പം ശർക്കര അലിയിച്ചെടുത്തതും ചേർത്ത് തിളപ്പിക്കാം. തിളച്ച് വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്തിളക്കി യോജിപ്പിച്ച് തിളപ്പിക്കാം. കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കാം. ചുക്ക് പൊടി, ഏലക്ക പൊടിച്ചത്, ജീരകപ്പൊടി എന്നിവ ചേർക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് തേങ്ങ കഷ്ണങ്ങളാക്കിയതും, കശുവണ്ടിയും ആവശ്യത്തിന് ചേർത്ത് വറുത്തെടുക്കാം. ഇവ പായസത്തിലേയ്ക്കു ചേർക്കാം. ഇനി കഴിച്ചോളൂ കിടിലൻ പരിപ്പ് പായസം റെഡി.
The post പരിപ്പ് പായസം ഇത്തവണ ഇങ്ങനെ തയ്യാറാക്കി നോക്കു appeared first on Express Kerala.









