കീവ്: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന ഭരണകേന്ദ്രങ്ങളിൽ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു. മിസൈൽ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ അമ്മയും ഒരു വയസുള്ള മകനുമുൾപെടെ 2 പേർ മരിച്ചുവെന്ന് എപി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി കൈവ് നഗര […]









