പാലക്കാട്: ഇറങ്ങേണ്ട സ്റ്റേഷൻ മാറിപ്പോയ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു നടുവിൽ ട്രെയിൻ നിന്നു. രക്ഷകനായി പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം.പി.രമേഷ്. കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നു പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്.എസ്– വൺ കോച്ചിൽ നിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. നിന്നു പോയ […]









