കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ധനത്തിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന പിന്നാലെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നടന്ന അതിക്രമത്തിന്റെ കൂടുതൽ വാർത്തകളും പരാതികളും പുറത്തുവരികയാണ്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു പരാതികൾ സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. എന്നാൽ ദൃശ്യങ്ങൾ നൽകാതെ കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് പോലീസ് ഇപ്പോൾ. തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള വലപ്പാട് […]









