ദോഹ/ ടെൽ അവീവ്: ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ രംഗത്ത്. ഇസ്രയേൽ–പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ അറിയിച്ചു. ‘ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു’ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അതുപോലെ ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ […]









