ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. ദോഹയില്‍ നടത്തിയ ആക്രമണത്തിന്റെ പിറ്റേന്നാണ് യെമനിലും ആക്രമണം നടത്തിയിരിക്കുന്നത്. തലസ്ഥാനമായ സനായിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കട്ടിയുള്ള പുകപടലങ്ങള്‍ ഉയരുന്നതും അകലെ ശബ്ദത്തോടെയുള്ള സ്‌ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. സനായിലെയും അല്‍-ജൗഫിലെയും ഹൂതി സൈനിക ക്യാമ്പുകള്‍, ഹൂതി മാധ്യമങ്ങളുടെ ആസ്ഥാനം, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ […]









