ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഖത്തറിന്റെ ഭീഷണി. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ‘തങ്ങളുടെ പ്രദേശങ്ങളെ ലക്ഷ്യമിടുന്ന എന്തിനോടും നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രതികാരം ചെയ്യാനുള്ള അവകാശം ഖത്തറിനുണ്ടെന്നും രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തെ മദ്ധ്യേഷ്യയിലെ ‘നിര്‍ണ്ണായക നിമിഷം’ എന്നാണ് അല്‍ത്താനി വിശേഷിപ്പിച്ചത്. ഹമാസിനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ‘രാഷ്ട്രീയാക്രമണം’ എന്നാണ് അല്‍-താനി വിശേഷിപ്പിച്ചത്. ഖലീല്‍ അല്‍-ഹയ്യ, സാഹിര്‍ ജബാരിന്‍ […]









