
ആലപ്പുഴ: നെഹ്‌റു ട്രോഫി ഫൈനലിലെ തര്‍ക്കത്തില്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനമെടുത്തു. നിലവിലുള്ള രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ അതേപടി തുടരും. ജേതാവായ വീയപുരത്തിന് പുറമെ നടുഭാഗം,മേല്‍പാടം, നിരണം ചുണ്ടനുകളെയാണ് 2,3,4 സ്ഥാനങ്ങളില്‍ നിലനിര്‍ത്തുന്നത്. 1 മുതല്‍ 9 വരെ സ്ഥാനത്തുള്ള പായിപ്പാട്, നടുവിലേപ്പറമ്പന്‍ കാരിച്ചാല്‍,ചെറുതന, ചമ്പക്കുളം ചുണ്ടനുകള്‍ക്കാണ് സിബിഎല്ലില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടാവും.
14 പരാതികള്‍ പരിഗണിച്ച ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തെളിവുകള്‍ ഹാജരാക്കാന്‍ ബോട്ട് ക്ലബുകള്‍ക്ക് സമയം നല്‍കി.









