ഗ്രേറ്റർ മാഞ്ചെസ്റ്റർ: ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷൻ ടേബിളിൽ അനസ്‌തേഷ്യ നൽകി മയക്കി കിടത്തിയ ശേഷം മറ്റൊരു മുറിയിൽ നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റായിരുന്ന പാക് വംശജനായ ഡോ. സുഹൈൽ അൻജുമാണ് (44) മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ തെളിവെടുപ്പിനിടെ കുറ്റസമ്മതം നടത്തിയത്. മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ ചോദ്യം ചെയ്യലിൽ, ഒരു രോഗി അനസ്‌തേഷ്യയിൽ കഴിയുമ്പോൾ താൻ നേഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി ഡോ. സുഹൈൽ സമ്മതിച്ചു. […]









