മലപ്പുറം: സൂപ്പർ ഹിറ്റായി ഇത്തവണത്തെ കുടുംബശ്രീയുടെ ഓണ പൂ കൃഷി. ഈ ഓണത്തിന് കുടുംബശ്രീ മലപ്പുറം ജില്ല മിഷന് കീഴിൽ 5673 കിലോ പൂക്കളാണ് വിറ്റഴിച്ചത്. 1319380 രൂപയാണ് വിറ്റുവരവായി കുടുംബശ്രീയ്ക്ക് ലഭിച്ചത്. മായവും വിഷവും കലരാത്ത പുക്കൾ ന്യായമായ വിലയ്ക്ക് വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീ പുകൃഷിയുമായി രംഗത്ത് വന്നത്.
മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് 90 ശതമാനത്തോളം കൃഷി ചെയ്തത്. ജില്ലയിൽ നിലമ്പൂർ, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ ബ്ലോക്കുകളിലാണ് വലിയ രീതിയിൽ കൃഷി ചെയ്തത്. ചില ഭാഗങ്ങളിൽ പ്രതീക്ഷിച്ച വിൽപനയിൽ നേരിയ ഇടിവുവന്നെങ്കിലും ഭൂരിഭാഗം സി. ഡി.എസുകളിലും കുടുംബശ്രീ പുക്കൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം മുന്നിൽക്കണ്ട് 77 സി. ഡി.എസുകളിലെ 295 സംഘകൃഷി ഗ്രൂപ്പുകളാണ് 99.9 ഏക്കർ സ്ഥലത്ത് പൂ കൃഷി ചെയ്തത്. 1180 കുടുംബശ്രീ കർഷകരും ഓണവിപണി പിടിച്ചെടുക്കാൻ സംഘകൃഷി ഗ്രൂപ്പുകളിൽ പ്രവർത്തിച്ചു.
2023ൽ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് സമുഹത്തിൽ നിന്ന് ലഭിച്ചതെന്ന് കുടുംബശ്രീ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ സജീവമാക്കുക എന്നതാണ് കുടുംബശ്രീ അംഗങ്ങളുടെ ലക്ഷ്യം.
The post സൂപ്പര്‍ ഹിറ്റായി ഇത്തവണത്തെ കുടുംബശ്രീയുടെ ഓണ പൂ കൃഷി; വിറ്റുവരവ് 13 ലക്ഷം appeared first on Express Kerala.