തിരുവനന്തപുരം: തിരുമല വാർഡ് ബിജെപി കൗൺസിലറുടെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ കയ്യേറ്റം. റിപ്പോർട്ടർ ടിവി, മാതൃഭൂമി, 24 ന്യൂസ്, ന്യൂസ് 18 മാധ്യമ സംഘങ്ങളെയാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. കയ്യാങ്കളിക്കിടെ ദേശാഭിമാനി ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു. ന്യൂസ് 18 ടിവിയുടെ ക്യാമറ തകരുകയും റിപ്പോർട്ടർ ടി വി വീഡിയോ ജേർണലിസ്റ്റ് നന്ദുവിന് പരുക്കേൽക്കുകയും ചെയ്തു. തിരുമല കൗൺസിലർ അനിൽ ജീവനൊടുക്കിയ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പ്രകോപിതരായത്. സ്വന്തം ഓഫീസിനുള്ളിലാണ് […]









