
ചെന്നൈ: തമിഴ് യൂട്യൂബർമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടൻ വടിവേലു. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ 69-ാമത് ജനറൽ കമ്മിറ്റി യോഗത്തിലായിരുന്നു വിവാദ പ്രസംഗം. ഇത് തമിഴ് സിനിമലോകത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
“ചില നടന്മാർ, തങ്ങളുടെ സിനിമ വിജയിക്കാൻ വേണ്ടി യൂട്യൂബർമാരെ ഉപയോഗിച്ച് എതിരാളികളായ നടന്മാരുടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സിനിമാ കലാകാരന്മാരെക്കുറിച്ച് മോശമായി സംസാരിച്ച് ചെറിയ കാര്യങ്ങൾ അവർ ഊതിപ്പെരുപ്പിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ചിലർ ആളുകളെക്കൊണ്ട് ആ സിനിമയെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും സംസാരിപ്പിക്കുകയാണ്.
ALSO READ: മമ്മുട്ടിയുടെ ആ പ്രസംഗം മോദിയെ പൊള്ളിച്ചോ ? കേന്ദ്ര പുരസ്കാരങ്ങൾ നിഷേധിക്കുന്നതിന് പിന്നിൽ…
നടികർ സംഘത്തിലെ ചിലർക്കും ഈ വിഷയത്തിൽ പങ്കുണ്ട്. നടികർ സംഘത്തിൽ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികർ സംഘം ഉള്ളത്. 10 പേർ സിനിമയെത്തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നടികർ സംഘം ഇത് തടയണം.” വടിവേലു പറഞ്ഞു.നടികർ സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ തമിഴ് ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
The post തമിഴ് യൂട്യൂബർമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടൻ വടിവേലു appeared first on Express Kerala.









