
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും. കേരള സ്‌ട്രൈക്കേഴ്‌സ് 2014ലും 2017ലും സിസിഎല്ലില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.
നവംബറിലാണ് സി സി എല്‍. കേരള സ്‌ട്രൈക്കേഴ്‌സ് സഹ ഉടമ രാജ്കുമാര്‍ സേതുപതിയാണ് ഉണ്ണി മുകുന്ദനെ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം അറിയിച്ചത്.
ക്രിക്കറ്റിനോടുള്ള ഉണ്ണി മുകുന്ദന്റെ ആവേശമാണ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാജ്കുമാര്‍ സേതുപതി പറഞ്ഞു. ഇത്തവണ പഴയ മുഖങ്ങള്‍ക്കൊപ്പം പുതു മുഖങ്ങളെയും അണിനിരത്തി മികച്ച ടീമിനെയായിരിക്കും കേരള സ്‌ട്രൈക്കേഴ്‌സ് രംഗത്തിറക്കുക.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാള്‍, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ട് ഭാഷാചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് സിസിഎല്ലില്‍ കളിക്കുന്നത്.









