ബെൽഫാസ്റ്റ്: യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ കൊടുംപിരി കൊണ്ടിരിക്കെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബിൽ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകൾ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം തുടങ്ങിയത്. ഇന്ത്യക്കാരാണെന്നു അറിഞ്ഞതോടെ ‘ഗോ ഹോം’ എന്ന് […]









