മനാമ :ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങൾക്കു മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലി,ഓണ പൊട്ടൻ, പുലി, തെയ്യം എന്നിവരെ വരവേറ്റ് ചടങ്ങുകൾ ആരംഭിച്ചു. വൈസ് പ്രസിഡന്റ് ഷാജഹാൻ കരുവന്നൂരിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക പരിപാടി ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ തോമസ് ഉദ് ഘാടനം നിർവ്വഹിച്ചു. ഓണത്തിന്റെ സന്ദേശം ഉൾക്കൊണ്ടു പരസ്പര സ്നേഹത്തോടും സന്തോഷത്തോടും വർത്തിക്കാൻ കഴിയട്ടെ എന്നു അദ്ദേഹം ഉദ് ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ലോകകേരള സഭ അംഗവും കോർഡിനേഷൻ സെക്രട്ടറിയുമായ ജേക്കബ് മാത്യു, ലോക കേരള സഭ അംഗവും ജോയിൻ കൺവീനറുമായ ഷാജി മൂതല, രക്ഷാധികാരി അജയകുമാർ. കെ, ജോയിൻ കൺവീനർ റെയ്സൺ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് നവകേരളോണം പ്രോഗ്രാം കൺവീനർ രാജ്കൃഷ്ണൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികൾ,ഗെയിംസ് എന്നിവ അരങ്ങേറി. ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിച്ചു.ബിജു വർഗീസ്, അനു യൂസഫ്, വിശാൽ നെടുങ്ങാട്ടിൽ, വിഷ്ണു മധു, മനോജ് മഞ്ഞക്കാല തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ കോർഡിനേഷൻ എക്സികുട്ടീവ് കമ്മറ്റികളോടൊപ്പം പ്രോഗ്രാമിന് നേതൃത്വം നൽകി.









