കെ. സി. ഇ. സി. യുടെ നേത്യത്വത്തിൽ നടന്ന മോട്ടിവേഷൻ സെമിനാർ നേത്യത്വം നല്‍കിയ ഡോ. ഫെബ പേർസി പോൾ, ഡോ. സുരഭില പട്ടാലി എന്നിവര്‍ക്ക് കെ.സി.ഇ.സി. യുടെ ഉപഹാരം ഭാരവാഹികള്‍ നല്‍കുന്നു.
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷൻ സെമിനാർ നടത്തി. സെപ്തംബര്‍ 19 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ സെൻറ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തില്‍ വെച്ചാണ് സെമിനാര്‍ നടന്നത്. കെ.സി.ഇ.സി. പ്രസിഡണ്ട് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് കണ്‍വീനര്‍ വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു.
ബഹ്റൈനിലെ പ്രമുഖ മോട്ടിവേറ്റർസ് ആയ ഡോ. ഫെബ പേർസി പോൾ (ചീഫ് സൈക്കോളജിസ്റ്), ഡോ. സുരഭില പട്ടാലി, (അസി. പ്രൊഫ. ലേർണിംഗ് & ഡെവലപ്പ്മെന്റ് ) എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കി. റവ.ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. അനൂപ് സാം, ട്രഷറർ ജെറിന്‍ രാജ് സാം, സെൻറ് പീറ്റേഴ്സ് ചര്‍ച്ച് വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ഫെബ, ഡോ. സുരഭില എന്നിവര്‍ക്ക് കെ.സി.ഇ.സി. യുടെ ഉപഹാരം നല്‍കുകയും പ്രോഗ്രാം കോടിനേറ്റര്‍ ഏബ്രഹാം തോമസ് വന്നു ചേര്‍ന്ന ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു.









