ഇസ്‌ലാമാബാദ്: താലിബാൻ ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാക് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരിൽ കൂടുതലും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റുവെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണ […]









