
മാവേലിക്കര: 2020-ൽ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്ത് കെഎസ്ഇബി നടത്തിയ ലൈൻ റീറൂട്ടിംഗ് ജോലിക്കിടെ ചെമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർക്ക് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പനയം വില്ലേജിൽ നിന്നുള്ള ശ്രീകുട്ടൻ (27), കൊല്ലം പെരുമൺ സ്വദേശി രാജേഷ് (38) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇലക്ട്രിസിറ്റി ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. നൂറനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മോഷണത്തെക്കുറിച്ച് ചാരുംമൂട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറാണ് പരാതി നൽകിയത്. നൂറനാട് സബ് ഇൻസ്‌പെക്ടർ കെആർ രാജീവ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയും, സിപിഒ ഗണേഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
The post ലൈൻ റീറൂട്ടിംഗ് ജോലിക്കിടെ കെഎസ്ഇബിയുടെ ചെമ്പ് കമ്പി മോഷണം; രണ്ട് പ്രതികൾക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി appeared first on Express Kerala.









