ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരമെങ്കിലും ജയിക്കണമെങ്കിൽ ഇനി ഒരു വഴിയേയുള്ളു നഖ്‌വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങണം. ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാക്കിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻറെ പരിഹാസം. മുൻ പ്രധാനമന്ത്രിയുടെ സഹോദരി അലീമ ഖാൻ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇമ്രാൻറെ വാക്കുകൾ പങ്കുവെച്ചത്. […]









