ന്യൂഡൽഹി: യുഎസ് എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിന് പിന്നാലെ ഇന്ത്യക്കാരായ തൊഴിലാളികളെ സ്വാഗതംചെയ്ത് ജർമനിനും. ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ ആണ് ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതംചെയ്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചൈനയും ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു ചൈനയുടെ കെ വിസ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്നിരിക്കെയാണ് ജർമനിയും പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഡോ. ഫിലിപ്പ് അക്കേർമാൻ ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിച്ചത്. […]









