
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്നയാളാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച, പഹൽഗാം ആക്രമണം നടത്തിയ ഭീകരരുടെ കൈവശമുണ്ടായിരുന്ന തോക്കുകളാണ് മുഹമ്മദ് കഠാരിയയിലേക്ക് എത്തിച്ചത്. ഭീകരരുടെ പക്കൽ എകെ-47, എം-9 അസോൾട് റൈഫിളുകൾ അടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചത്.
ALSO READ: അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ്; നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി
ദൃശ്യങ്ങളിൽ AK-47, M9 അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ ഒന്നിലധികം തോക്കുകൾ ഉണ്ടായിരുന്നു. ഇവയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമാണ് മുഹമ്മദ് കതാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീർ പോലീസിനെ സഹായിച്ചത്.
The post പഹൽഗാം ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ appeared first on Express Kerala.









