വാഷിങ്ടൺ: പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് മുസ്ലിം നേതാക്കൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പ് നൽകിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞതെന്ന് വെബ്‌സൈറ്റായ പൊളിറ്റിക്കോയാണ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് വെസ്റ്റ് ബാങ്ക് തൊടാൻ പോലും ഇസ്രയേലിനെ അനുവദിക്കില്ലെന്ന ട്രംപിന്റെ വാക്ക്. എന്നാൽ, ഗാസയെക്കുറിച്ച് […]









