Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ചിക്കാ​ഗോയുടെ ചൂടുള്ള മുഖങ്ങൾ

by News Desk
September 28, 2025
in TRAVEL
ചിക്കാ​ഗോയുടെ-ചൂടുള്ള-മുഖങ്ങൾ

ചിക്കാ​ഗോയുടെ ചൂടുള്ള മുഖങ്ങൾ

മി​ല്ലേ​നി​യം പാ​ർ​ക്കി​ന്‍റെ വി​ശാ​ല​ത​യി​ൽ എ​ത്തു​മ്പോ​ൾ ത​ന്നെ മ​ന​സ്സി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ സൂ​ചി​ക ഉ​യ​രും. അ​വി​ടെ ന​മ്മെ ആ​ദ്യം കാ​ത്തി​രി​ക്കു​ന്ന​ത് ‘പ​യ​റു​മ​ണി’ (Cloud Gate) ആ​ണ്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ആ​നീ​ഷ് ക​പൂ​ർ 2004ൽ ​രൂ​പ​ക​ൽ​പ​ന ചെ​യ്ത, സ്റ്റെ​യ്ൻ​ലെ​സ് സ്റ്റീ​ൽ കൊ​ണ്ട് നി​ർ​മി​ച്ച ഭീ​മാ​കാ​ര ശി​ൽ​പം. ഏ​ക​ദേ​ശം 10 മീ​റ്റ​ർ നീ​ളം, 13 മീ​റ്റ​ർ വീ​തി, 20 മീ​റ്റ​ർ ഉ​യ​രം. അ​തി​ന്‍റെ വ​ലി​പ്പം ത​ന്നെ അ​ത്ഭു​തം ജ​നി​പ്പി​ക്കു​ന്നു.

മി​നു​ങ്ങി​യ ഉ​പ​രി​ത​ല​ത്തി​ൽ ന​ഗ​രം, ആ​കാ​ശം, സ​ഞ്ചാ​രി​ക​ൾ എ​ല്ലാം ക​ണ്ണാ​ടി​യി​ലെ​ന്ന​പോ​ലെ പ്ര​തി​ഫ​ലി​ക്കു​ന്നു. ഓ​രോ ദി​ശ​യി​ൽ നി​ന്നു നോ​ക്കു​മ്പോ​ഴും പ്ര​തി​ബിം​ബം വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് കൗ​തു​കം നി​റ​യ്ക്കും. സ്വ​ന്തം മു​ഖം അ​വി​ടെ പ​തി​യു​ന്ന​ത് ചി​ത്രീ​ക​രി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ തി​ര​ക്കി​ലാ​കും. ഞാ​നും നി​ര​വ​ധി ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി പ​യ​റു​മ​ണി​ക്ക് ചു​റ്റും ന​ട​ന്നു.

അ​തി​നു​ശേ​ഷം നേ​രെ മു​ന്നോ​ട്ടു ന​ട​ന്നു പോ​കു​മ്പോ​ൾ ത​ന്നെ ലേ​ക്ക് മി​ഷി​ഗ​ൺ തീ​രം തു​റ​ന്ന് കാ​ണാം. സ​മീ​പ ഹാ​ർ​ബ​റി​ൽ നി​ര​യാ​യി നി​ൽ​ക്കു​ന്ന യോ​ട്ടു​ക​ളും സ​ഞ്ചാ​ര​ക്ക​പ്പ​ലു​ക​ളും ന​ഗ​ര​ത്തി​ന്‍റെ സ​മൃ​ദ്ധി വെ​ളി​വാ​ക്കു​ന്നു. കോ​ർ​ണി​ഷി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ പ​ച്ച​പ്പും തു​റ​സ്സും വ​ഴി​യ​രി​കി​ലെ ശി​ൽ​പ്പ​ങ്ങ​ളും ഇ​ട​ക്കി​ടെ ന​ട​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും മ​ന​സ്സി​നെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

പ​ക​ൽ​ക്കാ​ഴ്ച​യി​ൽ ന​ഷ്ട​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത അ​നു​ഭ​വം ചെ​റി​യ സ​ഞ്ചാ​ര​ക്ക​പ്പ​ലി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ന്നെ​യാ​ണ്. ഇ​രു​ക​ര​ങ്ങ​ളി​ലു​മു​ള്ള ആ​ർ​ക്കി​ടെ​ക്ച​റു​ക​ളു​ടെ ഭം​ഗി ക​ണ്ണി​നെ കീ​ഴ​ട​ക്കും. വെ​ള്ള​ത്തി​ൽ പ​തി​ക്കു​ന്ന കെ​ട്ടി​ട പ്ര​തി​ബിം​ബ​ങ്ങ​ൾ, വി​വി​ധ ദേ​ശ​ക്കാ​രാ​യ സ​ഞ്ചാ​രി​ക​ളു​ടെ ചി​രി​യും ക​ളി​യും ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളു​ടെ സു​ഗ​ന്ധ​വും ഗൈ​ഡി​ന്‍റെ ച​രി​ത്ര​ക​ഥ​ക​ളും ചേ​ർ​ന്ന് മ​ന​സ്സി​ൽ എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഓ​ർ​മ​ക​ൾ പ​ക​രും.

രാ​ത്രി​യാ​കു​മ്പോ​ൾ നേ​വി പി​യ​റി​ലെ സെ​ന്‍റീ​നി​യ​ൽ വീ​ൽ (196 അ​ടി ഏ​ക​ദേ​ശം 60 മീ​റ്റ​ർ ഉ​യ​രം) പ്ര​കാ​ശ​വു​മാ​യി തെ​ളി​യും. അ​തി​ൽ ക​യ​റി ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ൾ, ന​ഗ​രം മു​ഴു​വ​ൻ ഒ​രു സം​ഗീ​ത​വേ​ദി​യാ​യി മി​ന്നു​ന്ന​തു കാ​ണാം. ത​ടാ​ക​ത്തി​ന്‍റെ ശാ​ന്ത​ത, മ​റു​വ​ശ​ത്തെ ഉ​യ​ർ​ന്ന ട​വ​റു​ക​ൾ, വി​ള​ക്കു​ക​ൾ കൊ​ണ്ടു അ​ല​ങ്ക​രി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, റോ​ഡു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ചി​ട്ട​യാ​യ ഒ​ഴു​ക്ക് എ​ല്ലാം കൂ​ടി ചി​ക്കാ​ഗോ​യു​ടെ രാ​ത്രി കാ​ഴ്ച​ക​ളെ ഒ​രു മാ​യാ​ജാ​ലാ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്നു. പ​ക​ലും രാ​ത്രി​യും ഒ​രു​ക്കു​ന്ന ഈ ​വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ചി​ക്കാ​ഗോ​യെ ഓ​രോ സ​ഞ്ചാ​രി​യു​ടെ മ​ന​സ്സി​ൽ ഒ​രി​ക്ക​ലും മാ​യാ​ത്ത രീ​തി​യി​ൽ പ​തി​യി​രി​ക്കു​ന്ന​ത്. ഇ​നി​യും കാ​ണാ​നും കേ​ൾ​ക്കാ​നും രു​ചി​ക്കാ​നും ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട്, ചി​ക്കാ​ഗോ​യി​ലെ പ​ത്തു ദി​വ​സ​ത്തെ സ​ഞ്ചാ​രം അ​വ​സാ​നി​പ്പി​ച്ചു. എ​മി​റേ​റ്റ്സി​ന്‍റെ വി​മാ​ന​ത്തി​ൽ പ​തി​നാ​റ് മ​ണി​ക്കൂ​ർ നീ​ണ്ട മ​ട​ക്ക യാ​ത്ര​യ്ക്ക് ശേ​ഷം, ഓ​ർ​മ​ക​ളു​ടെ​യും പു​തി​യ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ക​ല​വ​റ​യു​മാ​യി ദു​ബൈ​യി​ലെ​ത്തി​യ​പ്പോ​ൾ മ​ന​സ്സി​ൽ ഇ​പ്പോ​ഴും ആ ​ന​ഗ​ര​ത്തി​ന്‍റെ ചൂ​ടു​ള്ള മു​ഖ​ങ്ങ​ൾ തെ​ളി​ഞ്ഞു​നി​ന്നു.

(യാ​ത്ര​ക​ൾ തു​ട​രും)

ShareSendTweet

Related Posts

ഇനി-ആനവണ്ടിയിലും-ഫുഡ്-ഡെലിവറി;-ടെൻഡർ-ക്ഷണിച്ച്-കെഎസ്ആർടി.സി
TRAVEL

ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

October 26, 2025
ക്രിസ്മസ്-അവധിക്കാല-ടിക്കറ്റ്-ബുക്കിങ്-ആരംഭിച്ചു;-ഐആർസിടി.സി-ഇ-ടിക്കറ്റ്-ബുക്ക്-ചെയ്യുന്നതെങ്ങനെ?
TRAVEL

ക്രിസ്മസ് അവധിക്കാല ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

October 26, 2025
യാത്രക്കാരുടെ-ശ്രദ്ധക്ക്!-അതിരപ്പിള്ളി-മലക്കപ്പാറ-യാത്രയിൽ-ആനക​ളെ-പ്രകോപിപ്പിക്കാൻ-ശ്രമിച്ചാൽ-മുട്ടൻ-പണികിട്ടും-വനംവകുപ്പ്
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്! അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ആനക​ളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണികിട്ടും -വനംവകുപ്പ്

October 26, 2025
ഭക്തിയുടെ-പാരമ്യത്തിൽ-ജാതിയോ-മതമോ-ചക്ലയിലില്ല;-ഉള്ളം-നിറയുന്നത്-സൂഫി-സംഗീതത്താലും-ഖവാലിയാലും
TRAVEL

ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും

October 26, 2025
അ​പൂ​ർ​വ-നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി-അ​ൽ-ഐ​ൻ-മ്യൂ​സി​യം
TRAVEL

അ​പൂ​ർ​വ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ൽ ഐ​ൻ മ്യൂ​സി​യം

October 26, 2025
മി​റാ​ക്​​ൾ-ഗാ​ർ​ഡ​നി​ൽ​-ജ​ന്മ​ദി​ന​ത്തി​ൽ-സൗ​ജ​ന്യ-പ്ര​വേ​ശ​നം
TRAVEL

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

October 26, 2025
Next Post
മലാബാർ മെഗാ കപ്പ് 2025: റണ്ണേഴ്‌സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്.സി യെ ദേശീയ കമ്മിറ്റി അനുമോദിച്ചു.

മലാബാർ മെഗാ കപ്പ് 2025: റണ്ണേഴ്‌സ് അപ്പ് ആയ ഐ.വൈ.സി.സി എഫ്.സി യെ ദേശീയ കമ്മിറ്റി അനുമോദിച്ചു.

പ്രായം-പറപറക്കുന്നു

പ്രായം പറപറക്കുന്നു

പോക്സോ-കേസി-പ്രതിയായ-യുവാവ്-സ്കൂട്ടർ-യാത്രികയെ-ബൈക്കുകൊണ്ടിടിച്ചു-വീഴ്ത്തി,-പിന്നാലെ-പീഡനശ്രമം,-യുവതി-ബഹളംവച്ചതോടെ-കടന്നുകളഞ്ഞു!!-പ്രതി-പിടിയിലായത്-സിസിടിവി-കേന്ദ്രീകരിച്ച്-നടത്തിയ-അന്വേഷണത്തിൽ

പോക്സോ കേസി പ്രതിയായ യുവാവ് സ്കൂട്ടർ യാത്രികയെ ബൈക്കുകൊണ്ടിടിച്ചു വീഴ്ത്തി, പിന്നാലെ പീഡനശ്രമം, യുവതി ബഹളംവച്ചതോടെ കടന്നുകളഞ്ഞു!! പ്രതി പിടിയിലായത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ
  • വ്യാജ രേഖയുണ്ടാക്കി വിദേശ മലയാളിയുടെ 6 കോടിയുടെ ഭൂമി തട്ടിയെടുത്ത കേസ്; മുഖ്യ പ്രതിയായ വ്യവസായി അനിൽ തമ്പി പിടിയിൽ
  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.