
ദുബായ് :ടി–20 ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യ കരുത്തുറ്റ പ്രകടനത്തിലൂടെ കിരീടം ഉറപ്പിച്ചു. പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം വിജയം സ്വന്തമാക്കിയത്.തിലക് വര്‍മ്മയുടെ അര്‍ദ്ധ സെഞ്വറി(69*)യാണ് ഭാരതത്തിന് വിജയം സമ്മാനിച്ചത്
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഇന്ത്യൻ ബൗളർമാരുടെ സമ്മർദ്ദത്തിനു കീഴടങ്ങി. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ പതിച്ചതോടെ 146 റൺസിൽ ഒതുങ്ങുകയായിരുന്നു. ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവർത്തിയും കൃത്യതയുള്ള ബൗളിംഗിലൂടെ പാകിസ്ഥാൻ ബാറ്റർമാരെ കുടുക്കി.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. അഭിഷേക് ശർമ (5), സൂര്യകുമാർ യാദവ് (1) എന്നിവർ വേഗത്തിൽ മടങ്ങി. പക്ഷേ ഷുബ്‌മാൻ ഗിൽ ആത്മവിശ്വാസത്തോടെ ക്രീസിൽ നിൽക്കുകയായിരുന്നു. മിഡിൽ ഓർഡറിൽ സഞ്ജു സാംസണും(24) ശിവം ദുബെയും(33) സ്ഥിരത പുലർത്തി. തുടക്കത്തിലെ നഷ്ടങ്ങൾ മറികടന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത് ഇവരുടെ പങ്കാളിത്തമാണ്.
അവസാന ഘട്ടത്തിൽ റിങ്കു സിംഗ്, ആക്സർ പടേൽ എന്നിവർ ക്രിസിൽ നിന്ന് ഉറപ്പായ ഷോട്ടുകൾ കളിച്ചു. 147 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ സ്വന്തമാക്കിയപ്പോൾ, സ്റ്റേഡിയം ഇന്ത്യൻ ആരാധകരുടെ ജയഘോഷത്തിൽ മുഴങ്ങി.
പുതിയ മുഖങ്ങളുടെ കരുത്തിലാണ് ഇന്ത്യക്ക് ഇത്തവണ കിരീടം. പരിചയസമ്പന്നരായ താരങ്ങളെ ഇല്ലാതെയുമാണ് ടീം ആത്മവിശ്വാസത്തോടെ കളിച്ച് നേട്ടമുണ്ടാക്കിയത്.
അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.. 20 റണ്‍സിനിടെ മൂന്നു വിക്കറ്റ് വീണെങ്കിലും പതറാതെ ഇന്ത്യ പൊരുതി.തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു.
സ്‌ക്കോര്‍ 77 ല്‍ നില്‍ക്കെ നാലാം വിക്കറ്റും വീണു. അക്ബര്‍ അഹമ്മദിന്റെ പന്തില്‍ സഞ്ജു സാംസനെ(24) ഫര്‍ഹാന്‍ പിടിച്ചു
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ വെറും 146 റൺസിന് എല്ലാം പുറത്തായി. ഒപ്പണർ സാഹിബ്‌സാദാ ഫർഹാൻ (38 പന്തിൽ 57, ), ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ഒന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തെങ്കിലും പിന്നീട് മദ്ധ്യനിര തകർന്നു. സയിം അയൂബ് (14), മുഹമ്മദ് ഹാരിസ് (0), ഹുസൈൻ തലാത് (1), സൽമാൻ ആഗ (8), ഷഹീൻ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0), ഹാരിസ് റൗഫ് (6) എന്നിവർ തുടർച്ചയായി പുറത്താകുകയായിരുന്നു.
ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താൻ ദയനീയമായി തകർന്നത്. 15 റൺസെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകൾ വീണത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി.
ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് 4 വിക്കറ്റ്, വരുൺ ചക്രവർത്തി 2 വിക്കറ്റ്, ജസ്പ്രീത് ബുമ്ര 2 വിക്കറ്റ്, അക്ഷർ പട്ടേൽ 2 വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതിനാൽ ശിവം ദുബെയാണ് ഇന്ത്യയ്‌ക്കായി ബൗളിങ് ആരംഭിച്ചത്









