
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. മലയാളത്തിന്റെ അഭിമാന താരത്തിന് ആദരമൊരുക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പരിപാടിയുടെ ലോഗോ പ്രകാശനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭ മീഡിയ റൂമിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
Also Read: മകളുടെ ഭർത്താവിനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാൽപ്പത്തെട്ടുകാരൻ അറസ്റ്റിൽ
മലയാളത്തിന് രണ്ടാമത്തെ ഫാൽക്കെ
അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. ഈ നേട്ടത്തിലൂടെ മലയാള സിനിമാ ലോകം മുഴുവൻ ആദരിക്കപ്പെട്ടിരിക്കുന്നു.
The post ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ appeared first on Express Kerala.









