
ന്യൂദല്‍ഹി: ഏഷ്യാ കപ്പ് 2025 ഫൈനലില്‍ അവസാനം വരെ കാണികളെ ത്രസിപ്പിക്കുന്ന കളിയുമായി പോരാട്ടം തുടര്‍ന്ന് വിജയതേരിലേറിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
“കളിസ്ഥലത്തെ ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ,” പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയിച്ച ശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് അന്ന് പറഞ്ഞിരുന്നു. ഇത് രാഷ്‌ട്രീയ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പിസിബി ഐസിസിക്ക് പരാതി നല്‍കിയത്. യിരുന്നു. അതിന് ഐസിസി ഇന്ത്യ സൂര്യകുമാറിന് പിഴ വിധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കവും.
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഒമ്പതാം തവണയും ഏഷ്യാ കപ്പ് ട്രോഫി നേടി. പാകിസ്ഥാൻ ഇന്ത്യൻ ടീമിന് 147 റൺസ് എന്ന വിജയലക്ഷ്യം മുന്നോട്ട് വയ്‌ക്കുകയായിരുന്നു. എന്നാൽ തിലക് വർമ്മ, ശിവം ദുബെ, സഞ്ജു സാംസൺ എന്നിവരുടെ ഇന്നിംഗ്‌സിന്റെ ബലത്തിൽ ഇന്ത്യൻ ടീം അത് പിന്തുടർന്നു വിജയം കൈവരിച്ചു.









