
ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സർക്കാർ ആശുപത്രിയിലെ നഴ്‌സുമാരുടെ ക്വാർട്ടേഴ്‌സിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശ്രുതിയുടെ (38) ഭർത്താവ് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ പൂർവ്വികയെ (12) തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തി. സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്.
ശ്രുതി മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
The post മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; സംഭവം കർണാടകയിൽ appeared first on Express Kerala.









