
രാത്രി വളരെ വൈകി ഉറങ്ങുന്നവരാണെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. രാത്രി വളരെ വൈകി ഉറങ്ങുന്നത് തലച്ചോറിന്‍റെ വാർദ്ധക്യത്തെ വേഗത്തിലാക്കുന്നു എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഇത് ഡിമെൻഷ്യ വരാനുള്ള സാധ്യതയെ കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു.
2025 സെപ്റ്റംബർ 30-ന് ദി ലാൻസെറ്റ് ഡിസ്കവറി സയൻസിന്റെ ഭാഗമായ ഇബയോമെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, തലച്ചോറിന്റെ അകാല വാർദ്ധക്യത്തിന് ഒരു കാരണം ഉറക്കക്കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഉറങ്ങാത്തവർക്ക് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തലച്ചോറിന് അകാല വാർദ്ധക്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read: ബദാം എപ്പോഴും നിങ്ങൾക്ക് നല്ലതാണോ? കഴിക്കുന്നതിനുമുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. പതിവായി കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുക. കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം നിർത്തുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക.
സ്ട്രെസ് ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക.
കഫൈന്‍ ഉപയോഗം കുറയ്ക്കാം. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
The post രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? എങ്കിൽ ഒന്ന് സൂക്ഷിച്ചോ! തലച്ചോറിന്‍റെ പ്രായം കൂടും appeared first on Express Kerala.









