
മുംബൈ:ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ശുഭ്മാന്‍ ഗില്‍ നയിക്കും. ടീമിലേക്ക് വിരാട് കോഹ്ലി മടങ്ങിയെത്തിരിക്കുന്നു എന്നതാണ് മറ്റൊരു വലിയ മാറ്റം.
ബിസിസിഐ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. വിന്‍ഡീസുമായുള്ള രണ്ട് ടെസ്റ്റ് ക്രിക്കറ്റിന് ശേഷം ഇന്ത്യന്‍ ടീം ആസ്ത്രേല്യയില്‍ എട്ട് വൈറ്റ് ബാള്‍ മാച്ചുകള്‍ കളിക്കും. ഇതില്‍ മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്നു. 200 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ആസ്ത്രേല്യയില്‍ ഏകദിനം കളിക്കുന്നത്. ജസ്പ്രീത് ബുംറയെ ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ ഉണ്ടായിരുന്നു.
ഇന്ത്യന്‍ 15 അംഗ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍) രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സാര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ് ദീപ് സിങ്ങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍
ആസ്ത്രേല്യയ്‌ക്കുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും
ആസ്ത്രേല്യയ്‌ക്കുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കും. അഞ്ച് ടി20 മാച്ചുകളാണ് ഇന്ത്യയും ആസ്ത്രേല്യയും തമ്മില്‍ കളിക്കുക.









